ജിദ്ദ : പൊട്ടിച്ചിരിയിലൂടെയും ഭാവാഭിനയത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭാധനനായ കലാകാരനായിരുന്നു കലാഭവൻ നവാസെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ പ്രൊവിൻസ് – പ്രിയദർശിനി കലാ കായിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അന്തരിച്ച പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം.കെ സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രിയദർശിനി ജനറൽ കൺവീനർ മിർസാ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഹക്കീം പാറക്കൽ, മുസാഫിർ, മോഹൻ ബാലൻ, ഷെരീഫ് അറക്കൽ, അസ്ഹബ് വർക്കല, അലി തേക്കുതോട്, ജമാൽ പാഷ, യൂനുസ് കാട്ടൂർ, സിമി അബ്ദുൽഖാദർ, മൗസ്മി ഷെരീഫ്, സിയാദ് പടുതോട്, അബ്ദുൽഖാദർ, ബഷീറലി പരുത്തിക്കുന്നൻ, നസീർ വാവക്കുഞ്ഞ്, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.
