ജദ്ദയിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ഉജ്ജ്വല സ്വീകരണം
ജദ്ദയിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ഉജ്ജ്വല സ്വീകരണം; തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫിലുള്ള ജനവിശ്വാസത്തിന്റെ തെളിവെന്ന് എംപി. ജദ്ദ: ഹ്രസ്വസന്ദർശനാർത്ഥം ജദ്ദയിലെത്തിയ ഇടുക്കി ലോക്‌സഭാ മണ്ഡലം എംപി ഡീൻ കുര്യാക്കോസിന് ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ഗംഭീര സ്വീകരണം നൽകി. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നതിനുശേഷം യുഡിഎഫ് നേടിയ ഏറ്റവും ഉജ്ജ്വലമായ വിജയമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേതെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ…