admin

“രാജ്യത്തിൻ്റെ മതേതരത്വം കടുത്ത ഭീഷണിയിൽ”: പഴകുളം മധു

വാർഷിക വേദിയിൽ കെപിസിസി അഡ്വ. പഴകുളം മധു പ്രസംഗിക്കുന്നു. ജിദ്ദ: ഇന്ത്യയുടെ മതേതരത്വം ഇന്ന് അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അഭിപ്രായപ്പെട്ടു. ബിജെപി സർക്കാരിനൊപ്പം മതേതരത്വം നടിക്കുന്ന ഇടതുപക്ഷവും ഹിന്ദുവത്വ അജണ്ടകൾക്ക് വഴങ്ങുകയാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമായി. ജിദ്ദയിലെ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ 33-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബിജെപി സർക്കാരിനെ കൂടാതെ, മതേതരത്വത്തിന്റെ പേര് പറഞ്ഞിരുന്ന ഇടതുപക്ഷവും ഇന്ന്…

Read More

പ്രവാസി പ്രവർത്തനത്തിന് അംഗീകാരം: ‘മീറ്റ് ദ ലീഡർ’ സംവാദത്തിൽ ബി.ആർ.എം. ഷഫീർ

പ്രവാസി പ്രവർത്തനങ്ങൾക്ക് അംഗീകാരം : ‘മീറ്റ് ദ ലീഡർ’ സംവാദത്തിൽ ബി.ആർ.എം. ഷഫീർ മീറ്റ് ദി ലീഡർ പരിപാടിയിൽ കെപിസിസി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ സംസാരിക്കുന്നു ജിദ്ദ: വിദേശ രാജ്യങ്ങളിലിരുന്ന് നടത്തുന്ന പാർട്ടി പ്രവർത്തനങ്ങളെ നിസാരമായി കാണരുത് എന്ന് കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം. ഷഫീർ. ഒ.ഐ.സി.സി. വെസ്റ്റേൺ റീജിയണൽ കമ്മറ്റിയുടെ ‘മീറ്റ് ദ ലീഡർ’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി പ്രവർത്തകരുടെ സേവനങ്ങളെ പാർട്ടിക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്നും അവരുടെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നും ഷഫീർ പറഞ്ഞു. സംവാദത്തിൽ…

Read More

“മുഖപത്രം ഓൺലൈൻ” ബി ആർ എം ഷഫീർ ഉദ്ഘാടനം ചെയ്തു.

ജിദ്ദ: ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പ്രസിദ്ധീകരണമായ “മുഖപത്രം ഓൺലൈൻ” കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീർ ഉദ്ഘാടനം ചെയ്തു. ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മറ്റിയുടെ ഹെൽപ്പ് ഡെസ്‌കിൻ്റെ പതിനൊന്നാം വാർഷികത്തിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്. “ധർമോ രക്ഷതി രക്ഷിത” എന്ന അടിക്കുറിപ്പ് മാധ്യമ പ്രവർത്തകർ എല്ലാം മനസ്സിലാക്കേണ്ടതാണ് എന്നും. മാധ്യമ പ്രവർത്തനം എന്നും ധർമ്മത്തിന് വേണ്ടി ആകണം എന്നും ശ്രീ ബി ആർ എം ഷഫീർ ഉദ്ഘാടന വേളയിൽ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തിനും ഒഐസിസി…

Read More

രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി

ജിദ്ദ: ജനാധിപത്യത്തെ അട്ടിമറിച്ച് ബിജെപി നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സന്ധിയില്ലാ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി യോഗം ചേർന്നു. റീജിയണൽ പ്രസിഡന്റ് ശ്രീ ഹക്കീം പറക്കൽ അധ്യക്ഷത വഹിച്ചു. അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന കൊള്ളക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തേണ്ടത് ഓരോ പൗരൻ്റെയും കടമയാണെന്നും അദ്ദേഹം…

Read More

ക്വിറ്റ് ഇന്ത്യാ സമരദിനാചരണം സംഘടിപ്പിച്ചു

ജിദ്ദ: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി ദിനാചരണം സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി ഉയർത്തിയ മുദ്രാവാക്യം ഇന്നും പ്രസക്തമാണെന്ന് നേതാക്കൾ പറഞ്ഞു. ഈ സമരം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു. ഇന്ന്, കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. വിഭാഗീയതക്കും, വോട്ട് മോഷണത്തിനും എതിരായ ഈ പോരാട്ടത്തിൽ താഴെത്തട്ടിൽ നിന്ന് പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഒഐസിസി…

Read More

ദിവംഗതനായ നടൻ ഷാനവാസ് പ്രേം നസീറിന് ജിദ്ദയിൽ ആദരം

ജിദ്ദ: പ്രശസ്ത നടൻ പ്രേം നസീറിന്റെ മകനും നടനുമായിരുന്ന ഷാനവാസ് പ്രേം നസീറിന്റെ അനുസ്മരണം ജിദ്ദയിലെ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഒഐസിസി ജിദ്ദ പ്രിയദർശിനി കലാവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിയദർശിനി കലാവേദി കൺവീനർ മിർസ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഒഐസിസി വെസ്റ്റേൺ റീജിയൺ പ്രസിഡന്റ് ഹക്കിം പാറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഷാനവാസിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അസ്ഹബ് വർക്കല, ഷെരീഫ് അറക്കൽ, രാധാകൃഷ്ണൻ കാവ്ബായ്, സഹീർ മാഞ്ഞാലി, ആസാദ് പോരൂർ,…

Read More

കലാഭവൻ നവാസിന് പ്രിയദർശിനി കലാ കായിക കൂട്ടായ്മ ആദരാഞ്ജലി അർപ്പിച്ചു

ജിദ്ദ : പൊട്ടിച്ചിരിയിലൂടെയും ഭാവാഭിനയത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭാധനനായ കലാകാരനായിരുന്നു കലാഭവൻ നവാസെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ പ്രൊവിൻസ് – പ്രിയദർശിനി കലാ കായിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അന്തരിച്ച പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം.കെ സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രിയദർശിനി ജനറൽ കൺവീനർ മിർസാ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഹക്കീം പാറക്കൽ, മുസാഫിർ, മോഹൻ ബാലൻ, ഷെരീഫ് അറക്കൽ,…

Read More

നൗഷാദ് പുന്നയുടെ ആറാം രക്തസാക്ഷിത്വ ദിനചാരണവും വക്കം പുരുഷോത്തമൻ ചരമവാർഷിക ദിനാചരണവും

OICC ജിദ്ദ റീജിയൺ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു; അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയെയും മുൻ മന്ത്രി വക്കം പുരുഷോത്തമനെയും അനുസ്മരിച്ചു ജിദ്ദ: അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ ആറാം രക്തസാക്ഷിത്വ ദിനവും മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ ചരമവാർഷികവും OICC ജിദ്ദ റീജിയൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിലെ റീജിയണൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. ഉറച്ച മതേതര നിലപാടുകളുമായി രാഷ്ട്രീയ ജീവിതം നയിച്ച നൗഷാദിനെപ്പോലുള്ളവർ പകർന്നുനൽകിയ ആശയങ്ങളെ ഒരു വർഗീയ ശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് യോഗത്തിൽ അനുസ്മരണ…

Read More

ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കണമെന്ന് OICC ജിദ്ദ

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് 1 വർഷം: ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കണമെന്ന് OICC ജിദ്ദ ജിദ്ദ: 2024-ലെ  മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് OICC ജിദ്ദ ഹെൽപ്പ് ഡെസ്ക് സ്മരണാഞ്ജലി അർപ്പിച്ചു. ദുരന്തത്തിന്റെ ഒന്നാംവാർഷികത്തിൽ നടന്ന അനുസ്മരണ യോഗത്തിലാണ്, കാലം മറക്കാത്ത ആ കറുത്ത കർക്കിടക പുലരിയെയും അതിൽ പൊലിഞ്ഞ 298 ജീവനുകളെയും യോഗം അനുസ്മരിച്ചത്. ദുരന്തം ഒരു ഗ്രാമത്തെ ഒന്നാകെ പിഴുതെറിയുകയും നാനൂറോളം കുടുംബങ്ങളെ അനാഥമാക്കുകയും ചെയ്തു. 1 വർഷം പിന്നിട്ടിട്ടും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് നാട്…

Read More

പത്തനംതിട്ടയിൽ മതേതര സംഗമം സംഘടിപ്പിക്കും

ഛത്തീസ്‌ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ മതേതര സംഗമം സംഘടിപ്പിക്കും പത്തനംതിട്ട: ഛത്തീസ്‌ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഘപരിവാർ നിലപാടിനെതിരെ പത്തനംതിട്ട ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. 2025 ജൂലൈ 31, ഇന്ന് വൈകുന്നേരം 4:00 മണിക്ക് പത്തനംതിട്ട അബാൻ ടവറിന് സമീപം വെച്ചാണ് “മതേതര സംഗമം” നടക്കുക. കൽതുറങ്കിലായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി ജനറൽ…

Read More