മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് 1 വർഷം: ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കണമെന്ന് OICC ജിദ്ദ

ജിദ്ദ: 2024-ലെ  മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് OICC ജിദ്ദ ഹെൽപ്പ് ഡെസ്ക് സ്മരണാഞ്ജലി അർപ്പിച്ചു. ദുരന്തത്തിന്റെ ഒന്നാം
വാർഷികത്തിൽ നടന്ന അനുസ്മരണ യോഗത്തിലാണ്, കാലം മറക്കാത്ത ആ കറുത്ത കർക്കിടക പുലരിയെയും അതിൽ പൊലിഞ്ഞ 298 ജീവനുകളെയും യോഗം അനുസ്മരിച്ചത്.

ദുരന്തം ഒരു ഗ്രാമത്തെ ഒന്നാകെ പിഴുതെറിയുകയും നാനൂറോളം കുടുംബങ്ങളെ അനാഥമാക്കുകയും ചെയ്തു. 1 വർഷം പിന്നിട്ടിട്ടും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ലെന്ന് യോഗം വിലയിരുത്തി. പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ലെന്നും, സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. OICC ജിദ്ദ റീജ്യണൽ പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ നാസർ വയനാട് അനുസ്മരണ പ്രഭാഷണം നടത്തി. അലി, അലി തെക്ക്തോട്, ഷെരീഫ് അറക്കൽ എന്നിവർ സംസാരിച്ചു. അസ്ഹബ് വർക്കല സ്വാഗതവും അബ്ദുൾ ഖാദർ ആലുവ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *