ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് പുതുപ്പള്ളി എം.എൽ.എ.യായ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡൻ്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.

ഒഐസിസി സീനിയർ നേതാവ് സി.സി. ഷംസു ഹാജി ചാണ്ടി ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലീം കളക്കര, സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കോട്ടുകാട് എന്നിവർക്കൊപ്പം ഒഐസിസി നേതാക്കളായ സഹീർ മാഞ്ഞാലി, അലി തേക്ക്തോട്, ആസാദ് പോരൂർ, മുസ്തഫ ചേളാരി, ഷംനാദ് കണിയാപുരം, യൂനസ് കാട്ടൂർ, ഡോ. അഷറഫ് ബദർ അൽ തമാം, അഹമ്മദ് ഷാനി, മജീദ് ചേറൂർ, കുഞ്ഞാൻ പൂക്കാട്ടിൽ, സമീർ കാളികാവ്, നൗഷാദ് ചാലിയാർ, വിലാസ് അടൂർ, അലവി ഹാജി കാരിമുക്ക്, എം.ടി. അബ്ദുൾ ഗഫൂർ, നാസർ കോഴിതൊടി, ഫിറോസ് ചെറുകോട്, അബ്ദുൾ ഖാദർ ആലുവ, സിമി അബ്ദുൾ ഖാദർ, മൗഷ്മി ഷരീഫ്, ജാഫർ ഷരീഫ്, ഷാജിഖാൻ കോഴിക്കോട്, അബൂബക്കർ കോഴിക്കോട്, അഷറഫ് വടക്കേന്താട്, റഫീഖ് മൂസ, തൻസീർ കണ്ണനാംകുഴി, ബാബു ജോസഫ്, ഉസ്മാൻ കുണ്ടുകാവിൽ, വിവേക് പിള്ള തിരുവനന്തപുരം, റോബിൻ തോമസ് കൊല്ലം, പ്രവീൺ എടക്കാട്, ഷിബു കാളികാവ്, ഷാനു കരമന, ഷാജി ചെമ്മല പാലക്കാട്, ബഷീർ തലി പരുത്തിക്കുന്നൻ, റാഷിദ് തിരുവനന്തപുരം, റിതിൻ തലശ്ശേരി, നൗഷാദ് പെരുന്തല്ലൂർ, സലിം കണ്ണനാകുഴി, മനാഫ് റഹീഫ് കണ്ണൂർ, അസിം നെടുമങ്ങാട്, അബ്ദുൾ നാസർ വയനാട്, സക്കരിയ തിരുവനന്തപുരം, ഉസ്മാൻ പോത്ത് കല്ല്, മൂസ തലശ്ശേരി, അനസ് മലപ്പുറം, ഉമ്മർ പറമ്മേൽ, മജീദ് ചാലിൽ, സാബു ഇടിക്കുള, റഷീദ് കൊടുങ്ങല്ലൂർ, ഷമ്മാസ് എറണാകുളം, സുജു തേവര് പറമ്പിൽ, ഷബീർ ദമാം കുറ്റിച്ചൽ, മുജീബ് മക്ക, ബൈജു ഇടവ, ഷാഫി ദമാം കുറ്റിച്ചൽ തുടങ്ങി വിവിധ ജില്ലാ-ഏരിയ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. അസ്ഹാബ് വർക്കല സ്വാഗത പ്രസംഗം നടത്തി. ഷരീഫ് അറക്കൽ നന്ദി പറഞ്ഞു.

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിക്ക് പുതിയ ഓഫീസ്

Leave a Reply

Your email address will not be published. Required fields are marked *